മകളുടെ വാഹത്തിനുള്ള പണവും ആഭരണവും നഷ്ടപ്പെട്ട വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. ഒറ്റപ്പാലം പാലപ്പുറം പടിഞ്ഞാറേതില്‍ പരേതനായ ബാലചന്ദ്രന്റെ ഭാര്യ ശോഭനയെ (39) ആണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 30ന് നിശ്ചയിച്ച മകളുടെ വിവാഹത്തിനായി ബാങ്കില്‍ നിന്ന് വായ്പയെടുത്തതായിരുന്നു പണം.
ഒറ്റപ്പാലം- പാലപ്പുറം റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടെ മുല്ലയ്ക്കല്‍ റോഡിലെ റയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
രാത്രി പുറത്തിറങ്ങിയ അവരെ ഏറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് മകളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടത്.