ആദ്യ സീനില്‍ ഒപ്പം അഭിനയിച്ച കുട്ടിതാരത്തെ തിരഞ്ഞ് മോഹന്‍ലാല്‍

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (13:24 IST)
36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി തന്റെ ഒപ്പം അഭിനയിച്ച സഹതാരത്തെ തിരയുകയാണ് മോഹന്‍ലാല്‍.തന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിലെ ആദ്യ ഷോട്ടില്‍ തന്റെ ഒപ്പം അഭിനയിച്ച ബാലനെയാണ് മോഹന്‍ ലാല്‍ തിരയുന്നത്.

തിരനോട്ടം പുറത്തിറങ്ങിയിട്ട് 36 വര്‍ഷം കഴിഞ്ഞ അവസരത്തില്‍ ഫേസ്ബുക്കിലൂടെയാണ് സഹതാരത്തെ കാണാനുള്ള ആഗ്രഹം ലാല്‍ പ്രകടിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റില്‍ 3 Sept 1978  ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസമെന്നും അന്നാണ് മൂവി ക്യാമറയെന്ന സുഹൃത്തിനെ തനിക്കു കിട്ടിയതെന്നും കുറിച്ച ലാല്‍ തന്നോടൊപ്പം അഭിനയിച്ചിരിക്കുന്ന പയ്യനെ ഓര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം അറിയാമെങ്കില്‍ പങ്കുവെയ്ക്കണമെന്നും പറഞ്ഞു.

ഇത്കൂടാതെ തന്റെ ആദ്യ സിനിമയിലെ തന്റെ ആദ്യ ഷോട്ടിന്റെ ദൃശ്യങ്ങളും ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.