മോഡിയുമായി ചര്‍ച്ച നടത്തും

തിങ്കള്‍, 26 മെയ് 2014 (09:47 IST)
നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ പോകുമ്പോള്‍ അദ്ദേഹത്തിന് സൗകര്യപ്രദമാണെങ്കില്‍കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കും. 
 
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോഡി ക്ഷണിച്ചിരുന്നു. തന്റെ അസൗകര്യം അപ്പോള്‍ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക