പ്രളയകാലത്ത് എത്തിച്ച അരിയുടെ വില 206 കോടി ഉടൻ നൽകണം, കേരളത്തോട് കേന്ദ്രസർക്കാർ

Webdunia
ചൊവ്വ, 7 ജനുവരി 2020 (15:26 IST)
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി എത്തിച്ച അരിയുടെ പണം ഉടൻ നൽകണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. പ്രളയ ദുരിതത്തിൽ കേരളത്തിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി അനുവദിച്ച 89,540 മെട്രിക് ടൺ അരിയുടെ വിലയായി 205.81 കോടി രൂപ ഉടൻ നൽകണം എന്നാണ് നിർദേശം നൽകിയ്രിക്കുന്നത്. 
 
പ്രളയ ദുരുതാശ്വാസത്തിന് നഷ്ടപരിഹാരം അനുവദിക്കുന്നതിൽനിന്നും കേരളത്തെ തഴഞ്ഞതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. പലതവണ പണം നൽകാൻ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ തയ്യാറാവുന്നില്ല എന്നും. ഉടൻ പണം നൽകാൻ നടപടി സ്വീകരിക്കണം എന്നുമാണ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.  
 
കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും ഉണ്ടയ നാശനഷ്ടങ്ങൾക്കായി ഏഴു സംസ്ഥാനങ്ങൾക്ക് കേന്ദ്രം 5,908 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിൽനിന്നും കേരളത്തെ ഒഴിവാക്കി. ഇടക്കാല സഹായമെന്ന നിലയിൽ 3,200 കോടി രൂപ നാല് സംസ്ഥാനങ്ങൾക്ക് നൽകിയപ്പോഴും കേരളത്തെ ഒഴിവാക്കിയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2,109 കോടിയുടെ സഹായം അഭ്യർത്ഥിച്ചുള്ള നിവേദനമാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചിരുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article