പുതുവർഷത്തിൽ ഒരുപിടി മാറ്റങ്ങൾ, വാട്ട്സ് ആപ്പിലെ പുതിയ ഫീച്ചറുകൾ ഇങ്ങനെ !

Webdunia
ചൊവ്വ, 7 ജനുവരി 2020 (14:55 IST)
ഉപയോക്തക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്ട്സ് ആപ്പ് എന്നും മുൻപന്തിയിലാണ്. ഇപ്പോഴിതാ പുതുവർഷത്തിൽ ഒരുപിടി മാറ്റങ്ങളുമായാണ് വാട്ട്സ് ആപ്പ് എത്തുന്നത്. ഇതിൽ ഏറ്റവും പ്രധനപ്പെട്ടത് ഏറെ നാളുകളായി ഉപയോക്താക്കൾ കാത്തിരുന്ന ഡാർക്ക് മോഡ് തന്നെയാണ്.
 
വെളിച്ചം കുറവുള്ള സാഹചര്യങ്ങളിൽ കണ്ണിന് ബുദ്ധിമുട്ടുകൾ കൂടതെ ചാറ്റ് ചെയ്യുന്നതിനും ഫോണിലെ ചാർജ് അധികം നഷ്ടപ്പെടാതെ ചാറ്റ് ചെയ്യാനും ഡാർക് മോഡ് സഹായിക്കും. ഡാർക്ക് മോഡിന്റെ വരവ് നേരത്തെ തന്നെ വാട്ട്സ് ആപ്പ് പ്രഖ്യാപിച്ചതാണ്. അയച്ച സന്ദേശങ്ങൾ നിശ്ചിത സമയത്തിനകം അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് പുതുവർഷത്തിൽ കൊണ്ടുവന്നിരിക്കുന്ന മറ്റൊരു പ്രധാന ഫീച്ചർ. 
 
നിലവിൽ ഗ്രൂപ്പുകളിൽ മാത്രമാണ് ഈ സംവിധാനം ലഭിക്കുക. ഗ്രൂപ്പുകളിൽ ഈ സംവിധാനം നിയത്രിക്കാൻ ഗ്രൂപ്പ് അഡ്‌മിനുകൾക്ക് മാത്രമായിരിക്കും സാധിക്കുക. പ്രത്യേക ഓപ്ഷൻ ഉപയോഗിച്ച് അയച്ച സന്ദേശം എത്ര സമയത്തിനുള്ളിൽ അപ്രത്യക്ഷമാകണം എന്നതും ഉപയോക്താക്കൾക്ക് സെറ്റ് ചെയ്യാൻ സാധിക്കും. 5 സെക്കൻഡ്, 1 മണിക്കൂർ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ സെറ്റിംഗ്സിൽ ഉണ്ടാകും. ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് ഇത് സെറ്റ് ചെയ്യാം. ഈ സംവിധാനം വാട്ട്സ് ആപ്പ് വെബിലും പ്രവർത്തിക്കും.  
 
വാട്ട്സ് ആപ്പ് കോളിലാണ് മറ്റൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്സ് ആപ്പ് കോളുകളിൽ കോൾ വെയിറ്റിംഗ് സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നത്. വാട്ട്സ് ആപ്പ് കോളിനിടക്ക് മറ്റൊരു കോൾ വന്നാൽ ആദ്യത്തെ കൊളിന് ശേഷം മിസ്ഡ് കോളയി മാത്രമേ നമുക്ക് അറിയിപ്പ് ലഭിക്കുമായിരുന്നുള്ളു. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മറ്റൊരാൾ വിളിക്കുന്നത് കോളിനിടയിൽ തന്നെ നമുക്ക് അറിയാനാകും. 
 
ഇതിനനുസരിച്ച് കോളുകൾ സ്വീകരിക്കുന്നത് ക്രമീകരിക്കാം. ആവശ്യമെങ്കിൽ നിലവിലെ കോൾ വിച്ഛേദിക്കാനും അടുത്ത കൊൾ സ്വീകരിക്കാനും സാധിക്കും. ഐഒഎസ് പതിപ്പുകളിൽ നേരത്തെ തന്നെ ഈ സംവിധാനം വാട്ട്സ് ആപ്പ് കൊണ്ടുവന്നിരുന്നു. വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ എല്ലാ ആൻഡ്രോയിഡ് പതിപ്പുകളിലും പുതിയ ഫീച്ചറുകൾ ലഭ്യമാകും.    

അനുബന്ധ വാര്‍ത്തകള്‍

Next Article