നെടുമുടിവേണുവിന്റെ വിയോഗം സിനിമ-സാംസ്‌കാരിക ലോകത്തിന് നഷ്ടമെന്ന് പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (08:39 IST)
നെടുമുടിവേണുവിന്റെ വിയോഗം സിനിമ-സാംസ്‌കാരിക ലോകത്തിന് നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം കുറിച്ചത്. വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനും പ്രഗത്ഭനായ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഉദര രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് നെടുമുടിവേണു മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article