മോഡി മതേതരത്വത്തിന് ഭീഷണിയെന്ന് ചെന്നിത്തല

Webdunia
വെള്ളി, 23 മെയ് 2014 (12:34 IST)
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി മതേതരത്വത്തിന് ഭീഷണിയാണെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഇന്ദിരാഗാന്ധി തിരിച്ചുവന്ന കാര്യം ആരും മറക്കേണ്ട. 
 
യുപിഎയുടെ പരാജയത്തിന് രാഹുല്‍ഗാന്ധിയെ പ‍ഴിചാരുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്‍. ഇത്തരം സ്ഥാപനങ്ങളുടെ വായ്പാ ഇടപാടുകളില്‍ സുതാര്യതയില്ലെന്നും രമേശ് ചൂണ്ടിക്കാട്ടി.