സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി ബാര്‍ബര്‍ തൊഴിലാളികളെ പ്രസംഗത്തില്‍ അധിക്ഷേപിച്ചതായി ആരോപണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെങ്കില്‍ കാക്കിക്കുപ്പായം ഊരിവച്ച് പൊലീസുകാര്‍ ചെരയ്ക്കാന്‍ പോകുന്നതാണു നല്ലതെന്ന മണിയുടെ പ്രസംഗമാണ് വിവാദമായത്.
ഇതിനെതിരെ കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇടുക്കിയിലെ നാലു താലൂക്കുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സിപിഎമ്മിന് ഇനിമുതല്‍ പിരിവു നല്‍കാതിരിക്കുന്നതും പാര്‍ട്ടി പത്രം ബഹിഷ്കരിക്കുന്നതും സംബന്ധിച്ച് ആലോചിക്കാന്‍ ഇന്നു രണ്ടിന് കട്ടപ്പനയില്‍ നടത്തുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
പൊലീസ് സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച് പാര്‍ട്ടി വ്യാഴാഴ്ച കുമളി പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചിലായിരുന്നു മണിയുടെ വിവാദ പ്രസംഗം.