പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ തുടർച്ചയായി സ്വീകരിക്കുന്ന മന്ത്രി എം എം മണിയെ പരസ്യമായി ശാസിക്കാൻ സിപിഎം തീരുമാനം. കഴിഞ്ഞ ദവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗം കൂടിയായ മണിക്കെതിരെ നടപടിയെടുക്കാൻ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരമൊരു നടപടിയെടുത്തത്.
വിവാദ പ്രസ്താവനയുടെ പേരിൽ സെക്രട്ടറിയേറ്റ് യോഗത്തിൽ മണിക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നുവന്നത്. സർക്കാരിനെ വിവാദങ്ങളിൽനിന്നു വിവാദങ്ങളിലേക്കു ചാടിക്കുന്ന തരത്തിലാണ് മണിയുടെ പ്രസ്താവനകളെന്നും ഇത് പാർട്ടിക്കു നാണക്കേടാണെന്നുമുള്ള വിമർശനവുമയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരെ നിലപാടെടുത്തതായാണു സൂചന.