പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് എം എം.ലോറന്‍സ്. പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന തോന്നലില്‍ നിന്നാണ് വിഎസിന്റെ എല്ലാ നടപടികളും ഉണ്ടാകുന്നതെന്ന് ലോറന്‍സ് കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാനകമ്മറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിന് ബദല്‍ കൊണ്ടുവരുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാന്‍ മാറിനില്‍ക്കണോയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സ്വയം തീരുമാനിക്കണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നു താന്‍ സ്വയം ഒഴിവാകുമെന്നും എം എം ലോറന്‍സ് പറഞ്ഞു.