ബാര്‍ കോഴക്കേസ്: വിധി പ്രസ്താവിച്ച ജഡ്ജിയുടെ ടൈമിംഗ് അപാരമാണെന്ന് ഹസന്‍

Webdunia
വെള്ളി, 30 ഒക്‌ടോബര്‍ 2015 (16:28 IST)
ബാര്‍ കോഴ കേസില്‍ തുടരഫ്ന്വേസ്ഹണത്തിനു ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍. വിധി പ്രസ്താവിച്ച ജഡ്ജിയുടെ ടൈമിംഗ് അപാരമാണെന്ന് ഹസന്‍ പരിഹസിച്ചു. വിജിലന്‍സ് കോടതി വിധിയുടെ ഗുണഭോക്താക്കള്‍ പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമായി വിധി മാറിയെന്നും അദ്ദേഹം പറഞ്ഞു.