ജഡ്‌ജി സംസാരിച്ചത് രാഷ്‌ട്രീയക്കാര്‍ കവല പ്രസംഗം നടത്തുന്നതുപോലെ: ഹസന്‍

Webdunia
വെള്ളി, 24 ജൂലൈ 2015 (18:14 IST)
അഡ്വക്കേറ്റ്‌ ജനറലിന്റെ ഓഫീസിനും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച ജസ്റ്റീസ്‌ അലക്‌സാണ്‌ടര്‍ തോമസിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്‌ടിയിരിക്കുന്നുവെന്ന് കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എംഎം ഹസന്‍.

രാഷ്‌ട്രീയക്കാര്‍ കവല പ്രസംഗം നടത്തുന്നതുപോലെയാണ്‌ ജഡ്‌ജി സംസാരിച്ചതെന്നും ജസ്റ്റീസ്‌ അലക്‌സാണ്‌ടര്‍ തോമസിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്‌ടിയിരിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.

ബാര്‍ ഉടമകള്‍ക്കു വേണ്‌ടി അറ്റോര്‍ണി ജനറല്‍ ഹാജരായതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക്‌ അവകാശമുണ്ടെന്നും ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ സിപിഎം നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണു ബാലരാമപുരത്തു കണ്‌ടത്‌. സംഭവം പ്രതിഷേധാര്‍ഹമാണെന്നും ഹസന്‍ പറഞ്ഞു