കണ്ണൂരിൽ ഒന്നര വയസുകാരനെ അമ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ്, കൊല നടത്തിയത് കുഞ്ഞിനെ കരിങ്കൽ കൂട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞ്

Webdunia
ചൊവ്വ, 18 ഫെബ്രുവരി 2020 (20:15 IST)
കണ്ണൂരിൽ ഒന്നര വയസുകാരന്റെ മൃതദേഹം കടലിൽനിന്നും കണ്ടെത്തിയ സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലിസ്. കാമുകനുമൊത്ത് ജീവിക്കാനായി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ശരണ്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. 
 
പ്രണവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകം പ്രവീണിന്റെ തലയിൽ കെട്ടിവയ്ക്കാൻ തലേദിവസം പ്രവീണിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് പുലർച്ചെ കടൽ തീരത്തെത്തി കുഞ്ഞിനെ കരിങ്കൽ കൂട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീ പറയുന്നത്
 
തല ശക്തമായി കല്ലിൽ ഇടിച്ചതാണ് കുഞ്ഞിന്റെ മരണകാരണം, ഫൊറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നു എന്ന് വ്യക്തമായാതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അച്ഛൻ പ്രവീണിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article