സൌദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മലയാളികളെ തിരിച്ചെത്തിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി മന്ത്രി കെ ടി ജലീല്‍ സൌദിയിലേക്ക് പോകും.
മന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റും മറ്റു രേഖകളും ശരിയായാല്‍ ഉടന്‍ തന്നെ സൌദിയിലേക്ക് പോകുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
തിരികെ വരുന്ന ഹജ്ജ് വിമാനങ്ങളിൽ മലയാളികളെ നാട്ടിലേക്ക് മടക്കിക്കൊണ്ട് വരാനുള്ള തീരുമാനമാണ് നേരത്തെ കേന്ദ്രസർക്കാർ കൈക്കൊണ്ടിരുന്നത്. മലയാളി അസോസിയേഷനുകൾ നൽകുന്ന കണക്കനുസരിച്ച് മുന്നൂറോളം മലയാളികളാണ് സൗദിയിലെ തൊഴിൽ പ്രതിസന്ധിയിൽ അകപ്പെട്ടിട്ടുള്ളത്.