ബാര്‍കോഴ കേസില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി ബാബു രാജി വെയ്ക്കും. കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ പി സി സി അധ്യക്ഷന്‍ എന്നിവരുമായി ബാബു ഫോണില്‍ സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ രാജിക്ക് തയ്യാറാണെന്ന് ബാബു നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങില്ലെന്ന് ബാബു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, രാജി വെക്കുന്നതാണ് നല്ലതെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോടതി പരാമര്‍ശത്തെ അതീവഗൌരവമായി കാണുന്നെന്ന് പറഞ്ഞ സുധീരന്‍ അതേ സംബന്ധിച്ച് ഉത്തരവാദപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ബാബുവിന്റെ രാജി സന്നദ്ധതയില്‍ ഉടന്‍ തന്നെ കെ പി സി സി തീരുമാനമെടുക്കും. അതിനു ശേഷം മൂന്നു മണിയോടെ തീരുമാനം അറിയിക്കാന്‍ ബാബു മാധ്യമങ്ങളെ കാണും.