പണിമുടക്കിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തതില്‍ തെറ്റില്ല: ജി സുധാകരന്‍

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (10:10 IST)
പണിമുടക്കിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തതില്‍ തെറ്റില്ലെന്ന് മന്ത്രി ജി സുധാകരന്‍. പണിമുടക്ക് മൗലികാവകാശമാണ്. പണിമുടക്കിലൂടെയാണ് ലോകം നന്നായത്. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു
 
സെപ്റ്റംബര്‍ രണ്ടിന് ബിഎംഎസ് ഒഴിച്ചുള്ള ട്രേഡ് യൂണിയനുകളാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അന്നു നടക്കുന്ന പണിമുടക്കില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
 
സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തേണ്ടെന്ന് താന്‍ പറഞ്ഞത് സത്യമാണ്. മറ്റുളളവര്‍ നിലവിളക്ക് കൊളുത്തുന്ന ചടങ്ങുകളില്‍ താനും നിലവിളക്ക് കൊളുത്തും. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ ആരോടായാലും തുറന്നു പറയുകയും ചെയ്യുമെന്നും സുധാകരന്‍ വ്യക്തമാക്കി.
 
Next Article