മിനായില്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 717 മരണം

വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (14:06 IST)
ഹജ്ജ് കര്‍മ്മം പുരോഗമിക്കുന്നതിനിടെ ദുരന്തം. ഇന്ത്യന്‍ ഹാജിമാരുടെ ടെന്റിനടുത്താണ് അപകടം ഉണ്ടായത്. കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 717 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 13 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തില്‍ 805 പേര്‍ക്ക് പരുക്കേറ്റതായതാണ് റിപ്പോര്‍ട്ടുകള്‍.
 
സൌദി സമയം 11 മണിയോടെയാണ് അപകടമുണ്ടായത്. അല്‍ അറേബ്യ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. 
 
അപകടത്തില്‍ നാനൂറോളം പേര്‍ക്ക് പരുക്കേറ്റെന്നാണ് സൂചന. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി ഇതുവരെ സ്ഥിരീകരണമില്ല.
 
സൌദി രാജാവ് അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി സൂചനയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഹജ്ജ് കാലത്തിനിടെ നടക്കുന്ന രണ്ടാമത്തെ ദുരന്തമാണ് ഇത്.
 
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍ - 00966125458000.

തിക്കിലും തിരക്കിലും പെട്ട് ഒരു മലയാളിക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക