കര്‍ഷകര്‍ക്ക് തിരിച്ചടി, പാല്‍വില വര്‍ധനവിലൂടെ ലഭിക്കുന്നത് നാലുരൂപമാത്രം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 നവം‌ബര്‍ 2022 (18:11 IST)
പാല്‍വില വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാല്‍സംഭരണവില പുതുക്കിനിശ്ചയിച്ച് ചാര്‍ട്ട് പുറത്തിറക്കി. കര്‍ഷകരില്‍നിന്ന് സംഘങ്ങളില്‍ സംഭരിക്കുന്നതിന്റെയും അവിടെ നിന്ന് മില്‍മ വാങ്ങുന്നതിന്റെയും വില രേഖപ്പെടുത്തിയ ചാര്‍ട്ടാണ് സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ പുറത്തിറക്കിയത്.
 
ഡിസംബര്‍ ഒന്നിന് പാല്‍വില ആറുരൂപ വര്‍ധിക്കുമ്‌ബോള്‍ 5.02 രൂപ കര്‍ഷകന് ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊഴുപ്പ് 3.5 ശതമാനവും എസ്എന്‍എഫ് എട്ടുശതമാനവുമുള്ള പാലിന് മാത്രമേ പ്രഖ്യാപിച്ച വില കിട്ടൂ. കറവക്കാലം മുഴുവന്‍ പാലിന് ഈ ഗുണനിലവാരം ലഭിക്കില്ലെന്നിരിക്കെ വര്‍ധിപ്പിച്ച വിലയുടെ ആനുകൂല്യം പൂര്‍ണമായും കര്‍ഷകന് ലഭിക്കില്ല. ഇതുവരെ ലഭിച്ചിരുന്ന വില ലിറ്ററിന് ശരാശരി 36 രൂപയാണ്. പുതുക്കിയ ചാര്‍ട്ടനുസരിച്ച് ലിറ്ററിന് ശരാശരി 40.04 രൂപമാത്രമേ കര്‍ഷകന് ലഭിക്കൂ. ഫലത്തില്‍ നാലുരൂപയുടെ വര്‍ധന മാത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article