കെറെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍; സില്‍വര്‍ലൈനായി നിയോഗിച്ച ജീവനക്കാരെ തിരികെവിളിച്ച് ഉത്തരവിറക്കി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 നവം‌ബര്‍ 2022 (13:28 IST)
കെറെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കി പിണറായി സര്‍ക്കാര്‍. സില്‍വര്‍ലൈനായി നിയോഗിച്ച ജീവനക്കാരെ തിരികെവിളിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. റവന്യൂവകുപ്പ് ജീവനക്കാരെയാണ് തിരികെവിളിച്ചത്. കേന്ദ്ര അനുമതിക്കു ശേഷമേ ഇനി പദ്ധതിയില്‍ സര്‍വേ അടക്കം തുടര്‍ നടപടി സാധ്യമാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. 
 
റെയില്‍വേ ബോര്‍ഡ് പദ്ധതി അംഗീകരിച്ചശേഷം സര്‍വേ തുടരാമെന്ന് ഉത്തരവില്‍ പറയുന്നു. റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് ആണ് ഉത്തരവിറക്കിയത്. 11 ജില്ലകളിലായി 205 റവന്യൂ ജീവനക്കാരെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിയോഗിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍