സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ മില്‍മയുടെ നീക്കം ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ബോര്‍ഡ് യോഗം തീരുമാനമായി. വര്‍ധിപ്പിക്കുന്ന തുകയില്‍ 2.40 രൂപ ക്ഷീരകര്‍ഷകര്‍ക്കും 30 പൈസ മില്‍മയ്ക്കും ബാക്കിവരുന്ന തുക ഏജന്റുമാര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകരുടെ ക്ഷേമനിധിയിലേക്കും നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം.
നേരത്തെ അധിക സാമ്പത്തിക ബാധ്യത മൂലം ക്ഷീരകര്‍ഷകര്‍ക്കും നല്‍കിയിരുന്ന കാലിത്തീറ്റ സബ്സിഡി നിര്‍ത്തലാക്കിയിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. ഈ മാസം 21-ന് പുതിയ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കും.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് 2.6 ലക്ഷം ലിറ്ററാണ് മില്‍മ വാങ്ങുന്നത്.മാഹാരഷ്ട്രയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും 28 രൂപയ്ക്കും 27.50 രൂപയ്ക്കുമാണ് പാല്‍ വാങ്ങുന്നത് കൂടാതെ ചരക്കുകൂലി കമ്മീഷന്‍ ഇനങ്ങളിലും പണം നല്‍കേണ്ടി വരുന്നു. പാല്‍ വിപണിയിലെത്തിക്കാന്‍ 35.50 ചെലവാകുന്നുണ്ടെങ്കിലും ലഭിക്കുന്നത് 33.70 രൂപയാണ്. ഇതുമൂലം ഭീമമായ നഷ്ടമാണ് സഹിക്കേണ്ടിവരുന്നതെന്ന് മില്‍മ പറഞ്ഞു .