മൈക്രോ ഫിനാൻസ് സംഘങ്ങൾക്ക് വായ്പ നൽകാനെന്ന പേരിൽ ബാങ്കിൽ നിന്ന് 3 കോടി വായ്പയെടുത്തു തട്ടിപ്പ് : ദമ്പതികൾ അറസ്റ്റിൽ

എ കെ ജെ അയ്യർ
ഞായര്‍, 28 ജൂലൈ 2024 (16:56 IST)
പാലക്കാട് : മൈക്രോ ഫൈനാൻസ് സംഘങ്ങൾക്ക് നൽകാനെന്ന പേരിൽ ബാങ്കിൽ നിന്ന് 3 കോടി വായ്പയെടുത്തു തട്ടിപ്പു നടത്തിയ കേസിൽ ദമ്പതികൾ പോലീസ് പിടിയിലായി. മലപ്പുറം വണ്ടൂർ മരുത്തറ വീട്ടിൽ ജോയ് വർഗീസ് (68), ഭാര്യ മേരി (66) എന്നിവരെ ജില്ലാ ക്രൈംബാഞ്ചാണ് അറസ്റ്റ് ചെയ്തത്.
 
2011 ലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഹോപ്പ് ഫൌണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങിയായിരുന്നു ഇവർ തട്ടിപ്പിനു തുടക്കമിട്ടത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നായിരുന്നു ഇവർ വായ്പയെടുത്തത്.
 
 വായ്പയെടുത്ത പണം ഇവർ സംഘങ്ങൾക്ക് നൽകാതിരുന്നു. വായ്പ ബാങ്കിൽ തിരികെ അടച്ചതുമില്ല. തുടർന്നാണ് ബാങ്ക് പരാതി നൽകിയത്. കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലാകാനുണ്ട്. ഡി.വൈ.എസ്.പി വി.ശശികുമാറിൻ്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article