ഈ വര്‍ഷം ഇടുക്കി ജില്ലയില്‍ മാത്രം നടന്നത് 5കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 ജൂലൈ 2024 (11:07 IST)
ഇടുക്കി: ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായി നടക്കുന്നതില്‍ നിന്നും ഇടുക്കി ജില്ലയും മുക്തമല്ല. ഇക്കൊല്ലം മാത്രം ജിലയില്‍ 5 കോടിയുടെ - അതായത് 55464779 രൂപയുടെ തട്ടിപ്പാണ് നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ആകെ തുക 7.18 കോടിയായിരുന്നു. ഈയിനത്തില്‍ 52 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നത്.
 
വാട്ട്‌സ് ആപ്പിലൂടെയോ ഇമെയിലിലൂടെയോ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് പണികിട്ടുക. ഇതോടെ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഊറ്റിയെടുക്കുന്ന ആപ്പുകളാവും മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ആകുന്നത്.
 
 അവയിലൂടെ അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്ന ഒ.റ്റി.പി നമ്പര്‍ അടക്കമുള്ള വിവരങ്ങളും ചോര്‍ത്തും. എന്നാല്‍ ഇന്തരത്തില്‍ പണം നഷ്ടപ്പെടുന്നത് കൂടുതലും വ്യക്തികള്‍ക്കാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന പണം തിരികെ ലഭിക്കുന്നതും പൊതുവേ ഇല്ലാ എന്നു തന്നെയാണ് .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍