എംഇഎസിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്ലസ്ടു അനുവദിക്കുന്നതിനായി സര്‍ക്കാറിന് ആരും ചായ പോലും നല്‍കിയിട്ടില്ലെന്നും എല്‍ഡിഎഫ് ഭരണകാലത്ത അനുവദിച്ച പ്ലസ്ടു സ്‌കൂളുകളെക്കുറിച്ച് അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു
പ്ലസ്ടു അനുവദിക്കാനായി തന്നോട് ഒരു സംഘം മാനേജര്‍മാര്‍ കോഴ ആവശ്യപ്പെട്ടെന്നും പ്ലസ്ടു അനുവദിച്ചതില്‍ ക്രമക്കേടുകളുണ്ടെന്നും ആരോപിച്ച് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് നടേശന്റെ പ്രതികരണം