കഴിഞ്ഞ ദിവസം മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 18പേരെ പോലീസ് പിടികൂടി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 25 ജൂലൈ 2023 (16:53 IST)
കഴിഞ്ഞ ദിവസം മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 18പേരെ പോലീസ് പിടികൂടി. സംഭവത്തില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനുപിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ടുറയില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്.
 
മുഖ്യമന്ത്രി ഓഫീസിലുള്ളപ്പോഴാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്.  പ്രതിഷേധക്കാര്‍ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article