സ്ത്രീകളെ മോശമായി ചിത്രീകരിച്ച അഭിഭാഷകർക്കെതിരെ കർശന നടപടി വേണം; പരാതി വ്യാജമെങ്കിൽ അതിനും പരിഹാരം കാണുമെന്ന് വനിതാ കമ്മിഷൻ

Webdunia
ബുധന്‍, 26 ഒക്‌ടോബര്‍ 2016 (19:13 IST)
സ്ത്രീകളെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് സർക്കാരിനും ഡിജിപിക്കും നിർദേശം നൽകുമെന്ന് കേരള വനിതാക്കമ്മിഷൻ അറിയിച്ചു. കമ്മിഷൻ അധ്യക്ഷ കെ സി റോസക്കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
തിരുവനന്തപുരത്തെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അഭിഭാഷകർ നൽകിയ പരാതിയും അന്വേഷിക്കും, ഇത് വ്യാജമാണെന്ന് തെളിഞ്ഞാൽ പരാതി പിൻവലിക്കാൻ നടപടി സ്വീകരിക്കുമെന്നും റോസാക്കുട്ടി വ്യക്തമാക്കി. തിരുവനന്തപുരം റസ്റ്റ് ഹൗസ് ഹാളിൽ കമ്മിഷന്റെ മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.
 
കോടതിക്കുള്ളില്‍ അക്രമത്തിനിരയായ വനിതാ മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച് അഭിഭാഷകരുടെ പേരില്‍ പോസ്റ്റര് പതിച്ചിരുന്നു‍. ഇതിനെതിരെയാണ് കമ്മിഷൻ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നത്. അഭിഭാഷക ഐക്യത്തിന്റെ പേരിലാണ് കോടതി സമുച്ചയത്തിലും നഗരത്തില്‍ പല സ്ഥലങ്ങളിലും പോസ്റ്റര്‍ പതിച്ചിരുന്നത്.
Next Article