എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര അരുണ്‍ കുമാര്‍ (28), കോഴിക്കോട് സ്വദേശി പ്രജീഷ് (26) എന്നിവരാണു എളമക്കര പൊലീസിന്റെ വലയിലായത്.
തിരുവനന്തപുരത്തെ ഉത്രാടം തിരുനാള്‍ അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ പലരില്‍ നിന്നായി ഇവര്‍ വാങ്ങി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലുള്ളവരാണു തട്ടിപ്പിനിരയായത്.
എളമക്കരയില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തി പത്രപരസ്യം നല്‍കിയായിരുന്നു ഇവര്‍ തട്ടിപ്പിനു കളമൊരുക്കിയതെന്ന് പൊലീസ് അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.