വരനെ കണ്ട വധുവിന് ബോധക്ഷയം; വധുവിന് ബോധം വന്നയുടന്‍ വരന്റെ മാതാവിന് ബോധക്ഷയം

Webdunia
തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (11:48 IST)
കതിര്‍മണ്ഡപത്തില്‍ അരങ്ങേറിയ ബോധക്ഷയങ്ങള്‍ക്കൊടുവില്‍ വിവാഹം അലങ്കോലപ്പെട്ടു. കറ്റാനം കട്ടച്ചിറക്ക് സമീപമുള്ള ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.

മുഹൂര്‍ത്ത സമയത്ത് വരനെകണ്ട യുവതി ബോധംക്കെട്ട് വീഴുകയായിരുന്നു. മുഹൂര്‍ത്തം കഴിഞ്ഞതിനെ തുടര്‍ന്ന് അടുത്ത മുഹൂര്‍ത്തത്തിന് കാത്ത് നിന്നുവെങ്കിലും ബോധം തെളിഞ്ഞ വധു വിവാഹത്തില്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതുകേട്ടതോടെ വരന്റെ മാതാവിന്റെ ബോധം നഷ്ട്പ്പെടുകയുമായിരുന്നു. കണ്ണനാകുഴിക്കാരന്‍ വരനും കട്ടച്ചിറക്കാരി വധുവുമായുള്ള വിവാഹത്തിലാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്.

ഞായറാഴ്ച രാവിലെ 10.30നാണ് കതിര്‍മണ്ഡപത്തില്‍ വധുവിന് ബോധക്ഷയം സംഭവിച്ചത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ബോധം തെളിഞ്ഞാല്‍ 12.30-നുള്ള മുഹൂര്‍ത്തത്തില്‍ വിവാഹം നടത്താമെന്ന് നിര്‍ദേശമുണ്ടായി. ബോധം തെളിഞ്ഞ വധു വിവാഹത്തില്‍ താല്‍പര്യമില്ളെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വരന്റെ മാതാവിന്റെ ബോധം പോയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.