കൃഷിരീതി മാറി: കൊച്ചിയുടെ തെരുവോരങ്ങളിൽ വ്യാപകമായി കഞ്ചാവ് ചെടികൾ

Webdunia
വ്യാഴം, 3 ഡിസം‌ബര്‍ 2020 (08:20 IST)
കൊച്ചി: കൊച്ചി നഗരത്തിൽ വ്യാപകമായ തോതിൽ കഞ്ചാവ് കൃഷി. വീടുകളിലോ തൊടികളിലോ അല്ല. വഴിയോരങ്ങളിലാണ് കൃഷി നടക്കുന്നത് എന്നതാണ് പ്രത്യേകത. എറണാകുളം തൃപ്പൂണിത്തുറ കഴിഞ്ഞ മാസം ഒന്നാം തീയതി മുതൽ വഴിയോരത്തെ അഞ്ചോളം ഇടങ്ങളിൽനിന്നുമാണ് കഞ്ചവ് ചെടികൾ കണ്ടെത്തിയത്. പാതയോരത്തെ സാധാരണ ചെടികക്കിടയിൽ വളരുന്നതിനാൽ ഇത് പെട്ടന്ന് ആളുകളുടെ ശ്രദ്ധയിൽപ്പെടില്ല. സംശയം തോന്നിയ ഒരാൾ കഴിഞ്ഞദിവസം വിളിച്ചതോടെ എക്സൈസ് സംഘം എത്തി പരിശോധിച്ചപ്പോൾ ഉദയംപേരൂർ കണ്ടനാട് ഭാഗത്തെ തിരക്കുള്ള റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 
 
നാലു മാസത്തോളം പ്രായം വരുന്ന ചെടികളാണ് കണ്ടെത്തിയത്. ജമന്തി ചെടികൾക്ക് ഇടയിലായിരുന്നു കഞ്ചാവ് ചെടികൾ എന്നതിനാൽ അത്ര പെട്ടന്ന് തിരിച്ചറിയുമായിരുന്നില്ല. തൃപ്പൂണിത്തുറ റെ‌യിൽ‌വേ സ്റ്റേഷൻ റോഡിൽനിന്നും നാലും, തിരുവാങ്കുളം പ്രദേശത്ത് റോഡരികിൽനിന്നും ഏഴും കഞ്ചാവ് ചെടികൾ നേരത്തെ കണ്ടെത്തി നശിപ്പിച്ചിരുന്നു. കിടങ്ങ് ഷാപ്പ് പരിസരത്തെ റോഡരികിൽനിന്നും, ഉദയംപേരൂർ ഗ്യാസ് ബോട്ടിലിങ് പ്ലാന്റിനു സമീപത്തുള്ള റോഡിൽനിന്നുമെല്ലാം കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗിയ്ക്കുന്നവരാണ് വഴിയരികിൽ കഞ്ചാവ് കൃഷി ചെയ്യുന്നത് എന്നാണ് നിഗമനം. ജലാംശവും വളക്കൂറുള്ള റോഡരികുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article