മരട് മിഷൻ ദൌത്യം പൂർണം; ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വേണ്ടത് 70 ദിവസം

ചിപ്പി പീലിപ്പോസ്
ഞായര്‍, 12 ജനുവരി 2020 (18:12 IST)
മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടത്തിലൂടെ പൊളിച്ചുനീക്കി. രണ്ട് ദിവസം കൊണ്ട് നടത്തിയ മരട് മിഷനു അവസാനം. പൊളിച്ച് നീക്കിയ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം 70 ദിവസം. 
 
ആദ്യ ദിനം പൊളിച്ച ഹോളിഫെയ്ത്തിന്റെയും അല്‍ഫാ സെറിന്റെയും അവശിഷ്ടങ്ങള്‍ 21,000 ടണ്‍ വീതമുണ്ടെന്നാണ് കണക്കാക്കുന്നത്. കോണ്‍ക്രീറ്റും കമ്ബിയും അടങ്ങുന്നതാണ് കെട്ടിടാവശിഷ്ടങ്ങള്‍. കമ്പിയും അവശിഷ്ടങ്ങളും രണ്ടായി തിരിച്ച്‌, ഇതിനു ശേഷമുള്ള കോണ്‍ക്രീറ്റ് മാലിന്യം ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോംപ്റ്റ് എന്റര്‍പ്രൈസസാണ് ഏറ്റെടുക്കുക.
 
ഇന്ന് പൊളിച്ച ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ളവ പൊളിച്ച്‌ ഇവയുടെ മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള സമയവും 70 ദിവസമാണ്. കമ്പിയും സിമന്റും വേര്‍തിരിക്കാൻ വേണ്ടത് 45 ദിവസമാണ്. അവശിഷ്ടങ്ങള്‍, ചന്തിരൂരുള്ള യാര്‍ഡുകളിലേക്ക് മാറ്റുമെന്ന് പ്രോംപ്റ്റ് അധികൃതര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article