മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടത്തിലൂടെ പൊളിച്ചുനീക്കി. എച്ച്‌ടുഒ ഹോളി ഫെയ്‌ത്ത് എന്നീ ഫ്ലാറ്റുകൾ പൊളിച്ചതിനു പിന്നാലെ ഇന്ന് രണ്ടാം ഘട്ടത്തിൽ ജെയിൻ കോറൽകോവ് ഫ്ലാറ്റും തകർത്തിരിക്കുകയാണ്. രാവിലെ 11.02 മണിക്കാണ് ജെയിൻ കോറൽകോവ് ഫ്ലാറ്റ് തകർന്നടിഞ്ഞത്. തകരാനെടുത്തത് വെറും 9 സെക്കൻഡാന്. ഇനിയുള്ളത് ഗോൾഡൻ കായലോരം ഫ്ലാറ്റാണ്. ഇത് രണ്ട് മണിക്കാണ് സ്ഫോടനത്തിലൂടെ തകർക്കുക.
ഗോൾഡൻ കായലോരം പൊളിക്കുന്നത് വ്യത്യസ്ത രീതിയിലാണെന്ന് ഫ്ളാറ്റുകള്‍ പൊളിക്കുന്ന എഡിഫസ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു .കിഴക്കുനിന്ന് തുടങ്ങി ഘട്ടംഘട്ടമായി പൊളിഞ്ഞുവീഴും. വെള്ളച്ചാട്ടം പോലെയാകും ഗോള്‍ഡന്‍ കായലോരം തകർക്കുക. പറഞ്ഞത് പോലെ തന്നെയാണ് കോറൽകോവ് തകർന്നു വീണത്. നേരിയ തോതിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കായലിലേക്ക് വീഴാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.