മാറാട് കൂട്ടക്കൊലക്കേസ് സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്ര മോഡിയെ സമീപിച്ച് നിവേദനം സമര്‍പ്പിക്കുമെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുക്യും മോഡി പ്രധാനമന്ത്രിയാവുകയും ചെയ്തോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപെട്ടുകൊണ്ട് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം പ്രധാനമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം ആണ് നരേന്ദ്ര മോഡിക്ക് സമര്‍പ്പിക്കുക. ഇതിനായുള്ള ഒപ്പ് ശേഖരണം ജൂണ്‍ ആദ്യവാരത്തില്‍പൂര്‍ത്തീകരിക്കുമെന്നും ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ഭാരഭാഹികള്‍ പറഞ്ഞു.