താന്‍ ചെറുപ്പത്തില്‍ രണ്ട് പേരെ പ്രണയിച്ചിട്ടുണ്ടെന്ന് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത. തെഹല്‍ക്കക്ക് അനുവദിച്ച അഭിമുഖത്തിലാണ് മലയാളികള്‍ക്ക് ചിരപരിചിതനായ ചിരിയുടെ തിരുമേനി തന്റെ സ്വകാര്യ വ്യക്തിത്വം അനാവരണം ചെയ്തത്. ആദ്യത്തെ പ്രണയം സ്കൂളില്‍ പഠിച്ചപ്പോഴായിരുന്നു. പിന്നീട് പുരോഹിതനായ ശേഷം അവളെ കണ്ടപ്പോള്‍ താന്‍ കണ്ണിറുക്കിക്കാണിച്ചിരുന്നതായും തിരുമേനി പറയുന്നു.
വീട്ടില്‍ ജോലി ചെയ്യാന്‍ വന്നിരുന്ന ദലിത് വിഭാഗത്തില്‍പ്പെട്ടയാളുടെ മകളായിരുന്നു മറ്റൊരു പെണ്‍കുട്ടി. അവളെ കല്യാണം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ എന്‍െറ തീരുമാനത്തിനെതിരായിരുന്നു എന്നും ക്രിസോസ്റ്റം പറയുന്നു. അഭിമുഖത്തില്‍ മാര്‍ത്തോമ്മ സഭയുടെ കാര്യങ്ങളും രാഷ്ട്രീയവുമൊക്കെ ക്രിസൊസ്റ്റം വിഷയമാക്കി.
നിരവധി രാഷ്ട്രീയക്കാരെ എനിക്കിഷ്ടമായിരുന്നു. അവരെ എനിക്ക് വിശ്വാസവുമായിരുന്നു. പക്ഷേ അവരെല്ലാം പിന്നീട് കള്ളന്‍മാരായി മാറിയതോടെ അവരോടുള്ള ഇഷ്ടം പോയതായി അദ്ദേഹം പരിതപിച്ചു. പഴയ കാലത്ത് നമ്മെ ഭരിച്ചത് സായിപ്പന്‍മാരായിരുന്നു. ഇപ്പോള്‍ അത് മദാമ്മയായി എന്ന് സോണിയ ഗാന്ധിയേ പേരെടുത്ത് പറയാതെ അദ്ദേഹം പരിഹസിച്ചു.
ഇപ്പോഴത്തെ ചര്‍ച്ച് നേതൃത്വം മുഴുവനും കള്ളം പറയുന്നവരാണ്. ഞാനൊരു സാധാരണക്കാരനാണ്. എനിക്ക് കള്ളം പറയാന്‍ ആഗ്രഹമില്ല. അതിനാലാണ് മാര്‍ത്തോമ്മാ ചര്‍ച്ചിന്‍െറ അധ്യക്ഷസ്ഥാനത്തുനിന്നും മാറിനിന്നതെന്നും 97കാരനായ ക്രിസോസ്റ്റം പറയുന്നു. ദൈവത്തിന് പണം ആവശ്യമില്ലെന്നും ആരോടെങ്കിലും ദൈവം പണം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ച അദ്ദേഹം നമ്മള്‍ എപ്പോഴും ദൈവത്തിന്‍െറ ആജ്ഞാനുവര്‍ത്തികളായിരിക്കണമെന്നും ദൈവം ആവശ്യപ്പെട്ടതനുസരിച്ച് നാം കര്‍മം ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.