മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി; വേണ്ട ശിക്ഷ നടപ്പാക്കുമെന്ന് കത്ത്

Webdunia
വെള്ളി, 15 നവം‌ബര്‍ 2019 (17:11 IST)
കേരളാ മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. വധഭീഷണി ഉന്നയിച്ച് കൊണ്ടുള്ള മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിക്കും വടകര എസ്‌ഐ ഹരീഷിനും എതിരായ വധ ഭീഷണിക്കത്ത് കിട്ടിയത്. ഏഴ് സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കുമെന്നാണ് കത്തിൽ പറയുന്നത്. 
 
കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ“ 
 
എസ്‌ഐ ഹരീഷിന്റെ നിലപാടുകള്‍ നാടിന് അപകടമാണ്. സാധാരണ ജനങ്ങളുടെ നികുതിപണം വാങ്ങി സാധാരണ ജനങ്ങളെ നായയെപോലെ തല്ലി ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നത്. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടപോലെ വൈകാതെ കാണും ഇന്നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന കേരളാ മുഖ്യന് വേണ്ടതായ ശിക്ഷ ഞങ്ങള്‍ നടപ്പിലാക്കും. 
 
എന്ന് അര്‍ബന്‍ ആക്ഷന്‍ ടീമിനുവേണ്ടി ബദര്‍ മുസ്സാം
പശ്ചിമ ഘട്ട കബനിദളം ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌
 
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article