സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘത്തിൽ രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്. ഇവർ കോളനിയിലെ രണ്ടു വീടുകളിൽ ലഘുലേഖകള്‍ നൽകുകയും മുദ്രാവാക്യവും വിളിച്ചാണ് മടങ്ങിയതെന്നും നാട്ടുകാർ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങളാണ് ലഘുലേഖയിൽ ഉള്ളത്. കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് കത്തിൽ വിശേഷിപ്പിക്കുന്നത്. മരണത്തിന്റെ വ്യാപാരിയായ മുഖ്യമന്ത്രി, നിങ്ങളുടെ അരുംകൊലകൾ എല്ലാ കാലത്തും തുടരാനാവും എന്ന് വ്യാമോഹിക്കേണ്ട. ജനകീയ പ്രക്ഷോഭങ്ങൾക്ക് മുമ്പിൽ തകർന്നടിഞ്ഞ ഫാസിസ്റ്റുകളുടെ അന്ത്യം തന്നെയായിരിക്കും പിണറായി വിജയനെന്നും സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖയിൽ പറയുന്നു.