നിലമ്പൂരിലെ കരുളായി വനമേഖലയിൽ പൊലീസ്– മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (16:10 IST)
നിലമ്പൂര്‍ വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.  മേഖലയിലേക്കു കൂടുതൽ പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പൊലീസുകാരല്ലാത്ത ആരെയും വനത്തിനകത്തേക്ക് കടത്തി വിടുന്നില്ല. 
 
മവോയിസ്റ്റ് കേന്ദ്രകമ്മറ്റിയംഗം ദേവാരാജനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ ഇയാളുടെ സഹായിയായ അജിതയും കൊല്ലപ്പെട്ടു. മൂന്നാമത്തെ ആളുടെ വിവരം പുറത്തു വന്നിട്ടില്ല. നിലമ്പൂർ സൗത്ത് ഡിവിഷനു കീഴിലുള്ള കരുളായി റെയിഞ്ചിലാണ് സംഭവം. നേരത്തെ നടന്ന ഏറ്റമുട്ടലില്‍ മാവോയിസ്റ്റുകള്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.
Next Article