Mansoon: ഞായറാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും

Webdunia
വെള്ളി, 16 ജൂണ്‍ 2023 (17:41 IST)
ഞായറാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍ മുതല്‍ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്. 3 ജില്ലകളിലാണ് സംസ്ഥാനത്ത് ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട,എറണാകുളം,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
 
തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച്ച എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article