ചൊവ്വാഴ്‌ച മുതൽ വ്യാപകമായ മഴ, കാലാവർഷം ജൂൺ മൂന്നിനോ അതിന് മുൻപോ കേരളത്തിലെത്തും

Webdunia
ഞായര്‍, 30 മെയ് 2021 (15:03 IST)
കാലാവർഷം ജൂൺ മൂന്നിനോ അതിന് മുൻപോ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ തെക്ക്-പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 
അടുത്തിടെ രണ്ട് ചുഴലിക്കാറ്റുണ്ടായ സാഹചര്യത്തിൽ കേരളത്തിൽ കാലാവർഷം തിങ്കളാഴ്‌ച്ച എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ മൂന്ന് നാല് ദിവസം മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article