വയനാട് യുഡിഎഫിനോ!, മനോരമന്യൂസ് എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ

ശ്രീനു എസ്
വ്യാഴം, 29 ഏപ്രില്‍ 2021 (22:23 IST)
മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പികെ ജയലക്ഷ്മി ജയിക്കുമെന്ന് മനോരമന്യൂസ് വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വേ. 0.40ശതമാനം വോട്ടിനാണ് ജയിക്കുന്നത്. അതേസമയം സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രവചനം. 12ശതമാനത്തിലധികം മാര്‍ജിനിലാണ് വിജയം. ഇത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനത്തേക്കാള്‍ കൂടുതലാണ്.
 
സുല്‍ത്താന്‍ബത്തേരിയില്‍ യുഡിഎഫിന് 51ശതമാനം വോട്ടും എല്‍ഡിഎഫിന് 38.4ശതമാനം വോട്ടുമാണ് ലഭിക്കുന്നത്. അതേസമയം കല്‍പ്പറ്റയില്‍ യുഡിഎഫിന്റെ ടി സിദ്ദിഖ് 8.7ശതമാനം വോട്ടില്‍ എം വി ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തും. കഴിഞ്ഞ ഇലക്ഷനില്‍ സികെ ശശീന്ദ്രന്‍ എംവി ശ്രേയാംസ് കുമാറിനെ ഇതേ മാര്‍ജിനില്‍ പരാജയപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article