ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സിപിഎം കതിരൂർ വെസ്റ്റ് ബ്രാഞ്ച് അംഗമായ വിക്രമന്‍ കോടതിയിൽ കീഴടങ്ങി. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിക്രമൻ നാടകീയമായി കീഴടങ്ങിയത്.
ഇന്ന് രാവിലെ പതിനൊന്നുമണിക്ക് ശേഷമാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിക്രമൻ കീഴടങ്ങിയത്. കഴിഞ്ഞ ദിവസമാണ് വിക്രമനും മറ്റ് മൂന്ന് പേര്‍ക്കും അന്വഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ഇന്നലെ അന്വഷണസംഘത്തിന് മുന്നില്‍ സിപിഎം കതിരൂര്‍ ലോക്കല്‍ സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു എത്തിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.