ഇടവഴിയിൽ പരസ്യമായി ചുംബിച്ചു; സദാചാ‍ര പൊലീസിംഗ് ചമഞ്ഞ് ചോദ്യം ചെയ്തയാളിന്റെ കൈ കമിതാക്കൾ തല്ലിയൊടിച്ചു

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2019 (13:55 IST)
പൊതുസ്ഥലത്ത് പരസ്യമായി ചുംബിച്ചത് ചോദ്യം ചെയ്തയാളുടെ കൈ കമിതാക്കൾ തല്ലിയൊടിച്ചു. നീലേശ്വരത്തെ ബോധി ബുക്ക്സ് ഉടമ രമേശനാണ് പരുക്കേറ്റത്. നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും മന്ദംപുറത്ത് കാവിലേക്ക് പോകുന്ന വഴിയിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച രമേശൻ വീട്ടിലേക്ക് നടന്ന് പോകുമ്പോഴായിരുന്നു രണ്ടു യുവാക്കളും യുവതികളും പരസ്യമായി ചുംബിക്കുന്നത് കണ്ടത്. ഇത് ചോദ്യം ചെയ്തതോടെ യുവാക്കൾ രമേശിനെ ക്രൂരമായി മർദ്ദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ രമേശിന്റെ കൈ ഒടിഞ്ഞു. 
 
രമേശന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും യുവാക്കളും പെൺകുട്ടികളും ഓടിരക്ഷപെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാനായിട്ടില്ല. റസിഡന്‍റ് അസോസിയേഷന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മന്ദംപുറത്ത് കാവിലുള്ള ഇടവഴിയിൽ കോളേജ് വിദ്യാർഥികൾ ഉൾപ്പടെയുള്ള കമിതാക്കളുടെ നിലവിട്ടുള്ള പെരുമാറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article