ആളില്ലാത്തസമയത്ത് കൂത്തുപറമ്പില്‍ ബന്ധുവീട്ടിലെ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായി. വേങ്ങാട് കുരിയോട് സ്വദേശി മഞ്ചുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റുചെയ്തത്. ഭാര്യയുടെ ആത്മഹത്യയില്‍ ഗാര്‍ഹിക പീഡനത്തിന് റിമാന്‍ഡിലായിരുന്ന പ്രതിയായിരുന്നു ഇയാള്‍. കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് വീണ്ടും പീഡനത്തിന് അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്റു ചെയ്തു.