തോള് ചരിച്ച് മാസ്‌ക്കിട്ട് മോഹന്‍ലാല്‍ എത്തി, സ്വാഗതം ചെയ്ത് 12ത് മാന്‍ ടീം, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (16:12 IST)
മോഹന്‍ലാല്‍ 12ത് മാന്‍ ടീമിനൊപ്പം ചേര്‍ന്നു. ചിത്രീകരണം തുടങ്ങി ദിവസങ്ങള്‍ക്കു ശേഷമാണ് താരത്തിന്റെ വരവ്. ലാല്‍ സെറ്റ് എത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ '12ത് മാന്‍' സെറ്റിലെത്തിയ മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Antony Perumbavoor (@antonyperumbavoor)

ഉണ്ണിമുകുന്ദനും സൈജു കുറുപ്പും നേരത്തെ തന്നെ ടീമിനൊപ്പം ചേര്‍ന്നിരുന്നു.ശിവദ നായര്‍, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, അദിതി രവി , ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.
 
ബ്രോ ഡാഡി ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഷാജി കൈലാസ് മോഹന്‍ലാല്‍ ടീമിന്റെ പേരിടാത്ത ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍