മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് രമേശ് പിഷാരടിയെ. മമ്മൂട്ടിയെ നായകനാക്കി 2019 ല്‍ 'ഗാനഗന്ധര്‍വ്വന്‍' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. പഞ്ചവര്‍ണത്തത്തയിലൂടെ പിഷാരടി സംവിധായകനായത്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുമോ എന്നാണ് ആരാധകരുടെ ചോദ്യം.