ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിതുര നെട്ടയം കല്ലന്‍കുടി ആദിവാസി കോളനിയില്‍ സുരേഷ് എന്ന 38 കാരനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്ലന്‍കുടി അങ്കനവാടി ജീവനക്കാരിയായ ഇയാളുടെ ഭാര്യ സ്മിത ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. തിങ്കളാഴ്ച ഉച്ചയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ വച്ച് സുരേഷ് സ്മിതയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. നാട്ടുകാരാണ് സ്മിതയെ ആശുപത്രിയില്‍ എത്തിച്ചത്.
രണ്ട് വര്‍ഷത്തോളമായി ഇരുവരും പിണങ്ങിക്കഴിയുകയാണ്. വെട്ടേറ്റ ഭാര്യ മരിച്ചിരിക്കും എന്ന് കരുതി സുരേഷ് തൂങ്ങിമരിച്ചിരിക്കാം എന്നാണു കരുതുന്നത്.