ഒൻപത് വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം, യുവാവിന് മൂന്ന് വർഷം തടവ്

Webdunia
വ്യാഴം, 6 ജൂലൈ 2023 (19:18 IST)
ഒന്‍പത് വയസുകാരിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിയായ ആഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍ വീട്ടില്‍ മനോജിനെ മൂന്ന് വര്‍ഷം തടവിനും 10,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുവദിക്കണമെന്ന് ജഡ്ജി ആര്‍ രേഖ വിധിന്യായത്തില്‍ പറയുന്നു. പിഴത്തുക പ്രതി കുട്ടിക്ക് നല്‍കണം.
 
2021 മാര്‍ച്ച് മൂന്നിനും ഇരുപതിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി റോഡിലൂടെ നടന്ന് പോകുന്നതിനിടെ ഇയാള്‍ അശ്ലീലപദപ്രയോഗങ്ങളോട് അശ്ലീല ആംഗ്യം കാണിക്കുകയും നഗ്‌നതാ പ്രദര്‍ശനം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ അവരോടും പ്രതി അശ്ലീല പദപ്രയോഗം നടത്തി. സംഭവത്തില്‍ ഭയന്ന വീട്ടുകാര്‍ ആദ്യം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ തുടര്‍ന്നും പ്രതി സംഭവം ആവര്‍ത്തിച്ചപ്പോള്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് പറയുകയായിരുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസ് എത്തി കേസെടുത്തു. മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രതി റിമാന്‍ഡിലാണ്. റിമാന്‍ഡില്‍ കിടക്കവെയാണ് പ്രതി കേസിന്റെ വിചാരണ നേരിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article