'കാവാല' ഇന്നെത്തും ! 'ജയിലര്‍'ലെ ആദ്യഗാനത്തിനായി ആരാധകര്‍

കെ ആര്‍ അനൂപ്

വ്യാഴം, 6 ജൂലൈ 2023 (10:29 IST)
രജനിയുടെ 'ജയിലര്‍' എന്ന സിനിമയിലെ ആദ്യ ഗാനം ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ഗാനരംഗത്ത് സാമന്ത ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കാവാല എന്ന് തുടങ്ങുന്ന പാട്ടിനായി കാത്തിരിക്കുകയാണ് ആരാധകരും. 
സംവിധായകന്‍ നെല്‍സണും സംഗീതസംവിധായകന്‍ അനിരുദ്ധും ഉള്‍പ്പെടുന്ന രസകരമായ പ്രമോ നേരത്തെ പുറത്തുവന്നിരുന്നു.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' ഡാര്‍ക്ക് കോമഡിയും ആക്ഷന്‍ സീക്വന്‍സുകളും നിറഞ്ഞ ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍