ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വര്‍ഷം കഠിന തടവ്

Webdunia
ബുധന്‍, 13 ജൂലൈ 2016 (11:44 IST)
പത്ത്, പതിനൊന്ന് വയസു പ്രായമുള്ള അഞ്ചിലും ആറിലും പഠിക്കുന്ന ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവ് വിധിച്ചു. ബേപ്പൂര്‍ തോണിച്ചിറ സ്വദേശി മുണ്ടയാര്‍വയല്‍ കോളനിയില്‍ ദാസന്‍ എന്ന 50 കാരനാണു പ്രതി.
 
പ്രത്യേക കോടതിയായ കോഴിക്കോട് ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.ശങ്കരന്‍ നായരാണു ശിക്ഷ വിധിച്ചത്.  
 
കഠിന തടവിനൊപ്പം 15000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാതിരുന്നാല്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. 
Next Article