വരള്‍ച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സന്നദ്ധനെന്ന് മമ്മൂട്ടി; സഹായിക്കാന്‍ താല്പര്യമുള്ളവര്‍ കൊച്ചിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കണമെന്നും മമ്മൂട്ടി
കനത്ത ചൂടില്‍ ചുട്ടു പൊള്ളി വരള്‍ച്ച കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമെത്തിക്കാന്‍ നടന്‍ മമ്മൂട്ടി. കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ടാണ് വരള്‍ച്ച ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് മമ്മൂട്ടി അറിയിച്ചത്. ഇക്കാര്യം, ചര്‍ച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിലെ ഗസ്റ്റ് ഹൌസില്‍ നടക്കുന്ന യോഗത്തില്‍ താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാമെന്ന് മമ്മൂട്ടി അറിയിച്ചു.
ലാത്തൂരില്‍ ജല അടിയന്തരാവസ്ഥയാണുള്ളത്. സമാനമായ സാഹചര്യമാണ് പാലക്കാട് പോലുള്ള നാട്ടിലെ ചില സ്ഥലങ്ങളിലും ഉള്ളത്. സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും വലിയ ജലക്ഷാമം ഉണ്ട്. ഭാവിയില്‍ ഇത് വലിയ പ്രശ്നമായി മാറും. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ജലപ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.
ഒരാള്‍ വിചാരിച്ചതു കൊണ്ട് മാത്രം കാര്യമില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അധികാരികളുമായി ചര്‍ച്ച ചെയ്യുന്നതിനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വരള്‍ച്ച വലിയ പ്രശ്നമായി മാറിയിരിക്കുകയാണെന്നും വ്യാഴാഴ്ചത്തെ മറ്റു പരിപാടികള്‍ മാറ്റിവെച്ച് തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് യോഗം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നേരത്തെ തന്നെ അനുമതി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.