ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെ മലയാളിയായ വീട്ടമ്മ ജീവനൊടുക്കി. അഹമ്മദാബാദ് മേഘാനി നഗറില്‍ നേതാജി അപ്പാര്‍ട്ട്‌മെന്റില്‍ മിനു നായര്‍(48) ആണ് ആത്മഹത്യചെയ്തത്. കടുത്ത പനിമൂലം സിവില്‍ ആശുപത്രിയില്‍ പരിശോധന നടത്തുകയും പിന്നാലെ കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. വീട്ടിലെത്തിയ ശേഷം മിനു നായര്‍ തൂങ്ങി മരിക്കുകയായിരുന്നു.