ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ അപകടം; 31 കാരനായ മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണന്ത്യം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഫെബ്രുവരി 2025 (13:34 IST)
ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ അപകടത്തില്‍പെട്ട് 31 കാരനായ മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണന്ത്യം. തിരുവനന്തപുരം കീഴാറൂര്‍ സ്വദേശി അനുശേഖര്‍ ആണ് മരിച്ചത്. മധുര കള്ളികുടി സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു അനുഷേഖര്‍.
 
ചെങ്കോട്ട -ഈറോഡ് ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ അനുഷേഖര്‍ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article